Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vienna Museum

Europe

വി​യ​ന്ന​യി​ലെ മ്യൂ​സി​യ​ത്തി​ൽ വ​ൻ ക​വ​ർ​ച്ച: കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന വ​ജ്ര​മാ​ല​ തോ​ക്ക് ചൂ​ണ്ടി ത​ട്ടി​യെ​ടു​ത്ത് ക​ട​ന്നു​ക​ള​ഞ്ഞു

വി​യ​ന്ന: ഓ​സ്ട്രി​യ​ൻ ത​ല​സ്ഥാ​ന​മാ​യ വി​യ​ന്ന​യി​ലെ പ്ര​ശ​സ്ത​മാ​യ മ്യൂ​സി​യം ഓ​ഫ് അ​പ്ലൈ​ഡ് ആ​ർ​ട്സി​ൽ  പ​ട്ടാ​പ്പ​ക​ൽ വ​ൻ ആ​ഭ​ര​ണ ക​വ​ർ​ച്ച. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് സ​ന്ദ​ർ​ശ​ക​രെ​ന്ന വ്യാ​ജേ​ന​യെ​ത്തി​യ ര​ണ്ട് അ​ജ്ഞാ​ത​ർ തോ​ക്ക് ചൂ​ണ്ടി ചി​ല്ലു​കൂ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന അ​തി​മൂ​ല്യ​മാ​യ വ​ജ്ര​മാ​ല  (Diamond Collier) ത​ട്ടി​യെ​ടു​ത്ത് ക​ട​ന്നു​ക​ള​ഞ്ഞു. മോ​ഷ്ടി​ക്ക​പ്പെ​ട്ട അ​പൂ​ർ​വ്വ വ​ജ്ര​മാ​ല​യ്ക്ക് ല​ക്ഷ​ക്ക​ണ​ക്കി​ന് യൂ​റോ (കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ) വി​ല​വ​രു​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം

ഉ​ച്ച​യ്ക്ക് ഏ​ക​ദേ​ശം 2 മ​ണി​യോ​ടെ സാ​ധാ​ര​ണ സ​ന്ദ​ർ​ശ​ക​രാ​യി മ്യൂ​സി​യ​ത്തി​ന​ക​ത്ത് ക​യ​റി​യ പ്ര​തി​ക​ൾ പെ​ട്ടെ​ന്ന് ആ​യു​ധം പു​റ​ത്തെ​ടു​ക്കു​ക​യും, വ​ജ്രാ​ഭ​ര​ണ​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്ന ഗ്ലാ​സ് വി​ട്രി​ൻ ത​ല്ലി​ത്ത​ക​ർ​ത്ത് മാ​ല കൈ​ക്ക​ലാ​ക്കു​ക​യു​മാ​യി​രു​ന്നു. നി​ര​വ​ധി സ​ന്ദ​ർ​ശ​ക​രു​ടെ​യും ദൃ​ക്സാ​ക്ഷി​ക​ളു​ടെ​യും മു​ന്നി​ൽ വച്ചാ​ണ് ഞെ​ട്ടി​ക്കു​ന്ന ഈ ​ക​വ​ർ​ച്ച അ​ര​ങ്ങേ​റി​യ​ത്. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. കൃ​ത്യം ന​ട​ത്തി​യ ശേ​ഷം പ്ര​തി​ക​ൾ നി​മി​ഷ​നേ​രം കൊ​ണ്ട് മ്യൂ​സി​യ​ത്തി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ടു.

 മ്യൂ​സി​യ​ത്തി​ലെ നി​രീ​ക്ഷ​ണ ക്യാ​മ​റ​ക​ളി​ൽ പ​തി​ഞ്ഞ പ്ര​തി​ക​ളു​ടെ വ്യ​ക്ത​മാ​യ ചി​ത്ര​ങ്ങ​ൾ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. ഇ​വ​രെ തി​രി​ച്ച​റി​യാ​ൻ പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹാ​യം തേ​ടി.

 വി​യ​ന്ന ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വ​ൻ പോ​ലീ​സ് സ​ന്നാ​ഹ​ത്തെ വി​ന്യ​സി​ച്ച് വ്യാ​പ​ക തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ക്രൈം​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു.

പാ​രീ​സി​ലെ വി​ഖ്യാ​ത ജ്വ​ല്ല​റി ബ്രാ​ൻ​ഡാ​യ ’വാ​ൻ ക്ലീ​ഫ് ആ​ൻ​ഡ് ആ​ർ​പെ​ൽ​സി​ന്‍റെ 120 വ​ർ​ഷ​ത്തെ ച​രി​ത്രം വ്യ​ക്ത​മാ​ക്കു​ന്ന മു​ന്നൂ​റി​ല​ധി​കം അ​പൂ​ർ​വ്വ ആ​ഭ​ര​ണ ശേ​ഖ​ര​ങ്ങ​ളു​ടെ പ്ര​ത്യേ​ക പ്ര​ദ​ർ​ശ​നം ജൂ​ൺ മാ​സം മു​ത​ൽ മ്യൂ​സി​യ​ത്തി​ൽ ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്നു. ഇ​തി​ൽ നി​ന്നാ​ണ് അ​തീ​വ മൂ​ല്യ​മു​ള്ള വ​ജ്ര​മാ​ല ക​വ​ർ​ന്ന​ത്.

പ്ര​തി​ക​ളെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ ഉ​ട​ൻ ത​ന്നെ പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Latest News

Corehub Up